2022-12-23T12:42:37.000+05:30 | time | Kochi 2022-12-23T12:42:37.000+05:30 | time | Kochi
Welcome
Logout

ബാബരി മസ്ജിദിന് പകരം പള്ളി; എങ്ങുമെത്താതെ നിർമ്മാണം

ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നത് 2019 നവംബർ 9നാണ്. കോടതി വിധി പ്രകാരം തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനും സുന്നി വഖഫ് ബോർഡിന് അയോധ്യയില്‍ പള്ളി നിർമ്മിക്കാനായി അഞ്ച് ഏക്കറും നല്‍കി. അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയുള്ള ധനിപുർ എന്ന സ്ഥലത്താണ് പള്ളി നിര്‍മ്മിക്കാനായി സ്ഥലം നല്‍കിയത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയുടെ നിര്‍മ്മാണത്തിനായി ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) എന്ന ട്രസ്റ്റിനെയാണ് ഏല്‍പ്പിച്ചത്. 2020 ജൂലായിലാണ് 15 അംഗങ്ങളുള്ള ട്രസ്റ്റ്‌ രൂപീകരിക്കുന്നത്.

ട്രസ്റ്റ്‌ രൂപീകരിച്ചിട്ടും 2024 ആയിട്ടും അയോധ്യയില്‍ പള്ളിയുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലിം പള്ളി നിര്‍മിക്കുന്നതിനായി നല്‍കിയ സ്ഥലം നിര്‍മ്മാണങ്ങളൊന്നും നടക്കാതെ പുല്ലുപിടിച്ചിരിക്കുന്ന അവസ്ഥയിലാണ് ഉള്ളത്. നിലവിൽ സ്ഥലത്ത് ഒരു ദര്‍ഗ സ്ഥിതി ചെയ്യുന്നുണ്ട്.

Photo:

(Untitled)
Advertisement
Related news
MOST READ News
(Untitled)
Advertisement
also read
MOST READ News
(Untitled)
Advertisement
(Untitled)
Advertisement